gtag('config', 'G-JLGLB1LBDZ'); താനൂരിൽ കുഴൽപണ ഏജന്റ് പോലീസ് പിടിയിൽ

താനൂരിൽ കുഴൽപണ ഏജന്റ് പോലീസ് പിടിയിൽ

Malabar first news
 താനൂർ: വിതരണത്തിനെത്തിയ കുഴൽപ്പണവുമായി ഏജന്റ് പിടിയിൽ. വേങ്ങര ചുള്ളിപറമ്പ് കിരീവീട്ടിൽ അബ്ദുൽ റഷീദ്(46)നെയാണ് താനൂർ പോലീസ് പിടികൂടിയത്. താനൂർ സ്റ്റേഷൻ പരിധിയിൽ കെ പുരം പട്ടര്പറമ്പ് ഭാഗത്ത് വെച്ച് താനൂർ ഡി.വൈ.എസ്.പി ബെന്നി വി.വിയുടെ നിർദ്ദേശാനുസരണം നടത്തിയ വാഹന പരിശോധനയിലാണ് പ്രതി പിടിയിലായത്. ഇയാളുടെ വാഹനത്തിൽ നിന്നും കയ്യിൽ നിന്നുമായി (383000) മൂന്ന് ലക്ഷത്തി എൺപത്തിമൂവായിരം രൂപയും പോലീസ് പിടികൂടി. 



പോലീസിന്റെ വിശദ്ദമായ ചോദ്യം ചെയ്യലിൽ താനൂർ ഭാഗത്ത് പല സ്ഥലങ്ങളിലായി രണ്ടുവർഷത്തോളമായി കുഴൽപ്പണം കൊണ്ടുവന്ന് പല സ്ഥലങ്ങളിൽ കൊടുക്കുന്നതായി ഇദ്ദേഹം പോലീസിനോട് പറഞ്ഞു. താനൂർ ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘത്തിൽ താനൂർ സി .ഐ ടോണി ജെ മറ്റം, എസ് .ഐ . സുജിത്ത് ആർ, എസ്.സി.പി.ഒ പ്രദീപ് കുമാർ,സി.പി.ഒ മാരായ സുജിത്ത്, രാകേഷ്, രമ്യ എന്നിവരും പോലീസ് സംഘത്തിൽ ഉണ്ടായിരുന്നു. പരപ്പനങ്ങാടി കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
Tags
3/related/default